പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്ഥാപനത്തിന്റെ ചുമതലക്കാരനായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നാരങ്ങാനം സ്വദേശി ഫാ. ജോണ്‍ ഫിലിപ്പോസ് (45) ആണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ അന്തേവാസി പഠനത്തില്‍ മോശമായതിനെത്തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് 2012 മുതല്‍ നടന്ന പീഡനവിവരം പുറത്തായത്.
സ്ഥാപനത്തില്‍ താമസിച്ചു വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മറ്റു ചില വിദ്യാര്‍ഥികളെയും വൈദികന്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അധ്യാപകര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
പട്ടിമറ്റം പൊലീസ് പിടികൂടിയ പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. ഇ്രയാളെ കോടതി റിമാന്റു ചെയ്തു.
Discussion about this post