എറണാകുളം: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയതു കൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് നടൻ ബാല. നോക്കാൻ ഒരാൾ വേണമെന്ന് തോന്നി. തന്റെ സ്വന്തത്തിൽ നിന്നുള്ളയാൾ തന്നെയാവുമ്പോൾ പുതിയ ബന്ധത്തിൽ നല്ല ആത്മവിശ്വസമുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാല പറഞ്ഞു.
‘എന്റെ സ്വന്തത്തിലുള്ളയാൾ തന്നെയാകുമ്പോൾ നല്ല ആത്മവിശ്വസം തോന്നുന്നുണ്ട്. ഒരു വർഷമായി നല്ല ഭക്ഷണം കിട്ടുന്നുണ്ട്. നല്ല നേരത്ത് ഉറങ്ങുന്നു. ആരോഗ്യനിലയിൽ നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോവുമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്ക് അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കുക’- ബാല വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ നിന്നുള്ളയാളാണ് കോകില. മലയാളം അറിയില്ല. പഠിച്ചുവരുന്നേയുള്ളൂ. കോകിലയുടെ ചെറുപ്പത്തിലുള്ള ആഗ്രഹമായിരുന്നു. ഇന്ന് ദൈവം സഹായിച്ച് ഒരു നല്ല തീരുമാനമുണ്ടായി. രണ്ടുപേരും വലിയ സന്തോഷത്തിലാണെന്നും ബാല കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ബാല വീണ്ടും വിവാഹിതനാലത്. എറണാകുളം, കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും മാധ്യമപ്രവർത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്. ബാലയുടെ നാലാം വിവാഹമാണ് ഇത്. വീണ്ടും വിവാഹിതനാകാൻ പോവുന്നു എന്ന് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു. നിയമപരമായി കല്യാണം കഴിക്കാൻ പോവുകയാണെന്നും അതിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും വരരുത് എന്നും ബാല പറഞ്ഞിരുന്നു. കല്യാണം കഴിക്കുന്ന വധുവിന്റെ പേര് ബാല വെളിപ്പെടുത്തിയിരുന്നില്ല.
Discussion about this post