സാധാരണ എല്ലാവരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ജ്യൂസുണ്ടാക്കാൻ ഉൾപ്പടെ ഒരുപാട് കാര്യങ്ങൾക്ക് ചെറുനാരങ്ങ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ, നാരങ്ങാ നീര് എടുത്ത് തൊലി കളയുകയാണ് എല്ലാവരും ചെയ്യാറ്.
എന്നാൽ, സത്യത്തിൽ അത്ഭുതകരമായ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ചെറുനാരങ്ങയുടെ തൊലി. ഇതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് ചെറുനാരങ്ങയുടെ തൊലിയുടെ ഗുണങ്ങൾ എന്നു നോക്കാം..
ചെറുനാരങ്ങയുടെ തൊലി നന്നായി കഴുകിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ചായയിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായകരമാണ്. അമിതഭാരം കുറക്കാനും ചെറുനാരങ്ങയുടെ തൊലി സഹായിക്കും.
നാരങ്ങയുടെ തൊലി നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ഇത് പൊടിച്ച് ഒരു കുപ്പിയിൽ സൂക്ഷിച്ചുവയ്ക്കാം. ഇത് കുറച്ച് കേക്കിലൊക്കെ ചേർത്താൽ നല്ലതാണ്. സാലഡുകളിലും സൂപ്പുകളിലും ചെറുനാരങ്ങയുടെ തൊലി ചേർക്കുന്നതും നല്ലതാണ്.
സാധാരണ വീടുകളിൽ ചിക്കനോ മീനോ വെളുത്തുള്ളിയോ സവാളയോ ഒക്കെ വൃത്തിയാക്കിയാൽ കൈയിലെ ഗന്ധം കളയാൻ കുറച്ച് ബുദ്ധിമുട്ടാണ്. എത്ര സോപ്പും ഹാൻഡ് വാഷും ഇട്ട് കഴുകിയാലും അത് പൂർണമായും പോവാറില്ല. അതിനുള്ള പരിഹാരവും ചെറുനാരങ്ങയുടെ തൊലിയിലുണ്ട്. നാരങ്ങ പിഴിഞ്ഞ ശേഷം ബാക്കിയുള്ള തൊണ്ട് കൊണ്ട് കൈയിൽ നന്നായി മസാജ് ചെയ്താൽ കയ്യിലെ മണം പെട്ടെന്ന് പോവും.
Discussion about this post