തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിംഗ് സൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് എട്ടിന്റെ പണി വരുന്നു. പുറത്തെടുത്ത ലൈസൻസ് ഇനി കേരളത്തിലേക്ക് മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കാണിക്കണം എന്നാണ് പുതിയ നിയമം വരുന്നത്.
കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കും. ഇതിനാൽ നിരവധി പേർ കേരളത്തിന് പുറത്ത് പോയി ലൈസൻസ് എടുക്കുന്നു. ഇതിനെ തുടർന്നാണ് പുതിയ രീതി കേരളത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.
ഈയിടെ സർക്കാർ ലൈസൻസ് എടുക്കുന്ന രീതി പരിഷ്‌കരിച്ചിരുന്നു. ഇതേ തുടർന്ന് ലൈസൻസ് എടുക്കുന്ന പകുതിയിലാർക്കും ലൈസൻസ് കിട്ടാത്ത അവസ്ഥയിലേക്ക് വന്നു. ടെസ്റ്റ് മാനദണ്ഡങ്ങൾ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേർ കേരളത്തിൽ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കാൻ തുടങ്ങിയത്.
Discussion about this post