എറണാകുളം: നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഗായികയും താരത്തിന്റെ മുൻ ഭാര്യയുമായ അമൃത സുരേഷ്. ചിരിച്ച് നിൽക്കുന്ന ചിത്രവുമായാണ് അമൃത ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരം കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറഞ്ഞു.
ഇന്ന് രാവിലെ കലൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു ബാലയുടെ വിവാഹം. ഇതിന് പിന്നാലെ ക്ഷേത്ര ദർശനത്തിന്റെ ചിത്രമാണ് അമൃത പങ്കുവച്ചത്. ക്ഷേത്ര നടയിൽ അമൃത നിറ ചിരിയോടെ നിൽക്കുന്നു. കയ്യിൽ പ്രസാദവും ഉണ്ട്. വിവിധ വഴിപാടുകൾ കഴിച്ചതിന് ശേഷം ലഭിച്ച പ്രസാദമാണ് ഇത്. കൂപ്പുകൈകളുടെ ചിഹ്നത്തിനൊപ്പമാണ് അമൃത തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രം നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെയെന്നാണ് ഭൂരിഭാഗം പേരും താരത്തിന് നൽകുന്ന ആശംസ. ഈ ചിരി എല്ലാകാലത്തും ഇതുപോലെ തന്നെ തുടരട്ടെ എന്നും ആളുകൾ ആശംസിക്കുന്നുണ്ട്. അഭീഷ്ടകാര്യ സിദ്ധിയ്ക്കുള്ള വഴിപാട് ആണോ കഴിച്ചിരിക്കുന്നത് എന്നാണ് ചിലർ താരത്തോട് ചോദിക്കുന്നത്. തത്കാലം രക്ഷപ്പെട്ടുവെന്നും ആളുകളുടെ കമന്റുകൾ ഉണ്ട്. കഷ്ടകാലവും ബാധ ഉപദ്രവും ഒക്കെ പോയിരിക്കുന്നു. ഇനി സന്തോഷം എല്ലാ കാലത്തും നിലനിൽക്കട്ടെയെന്നും ആളുകൾ പറയുന്നുണ്ട്. എന്നാൽ പൂർണമായി രക്ഷപ്പെട്ടുവെന്ന് കരുതേണ്ടെന്നും, ഇതെല്ലാം അണ്ണന്റെ ടെംപററി സ്റ്റെപ്പ് ആണെന്നും ചിലർ പറയുന്നു.
ബാലയുടെ നാലാം വിവാഹം ആണ് കഴിഞ്ഞത്. മുറപ്പെണ്ണുമായിട്ടായിരുന്നു വിവാഹം എന്നാണ് ബാല വ്യക്തമാക്കുന്നത്. വീണ്ടും വിവാഹം ചെയ്യുമെന്ന് ബാല കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു.
Discussion about this post