ഇസ്ലാമാബാദ്; പാകിസ്താനിൽ വിവാഹ അപ്ലിക്കേഷനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഡേറ്റിംഗ് മാന്യതയ്ക്ക് നിരക്കാത്തതും അനിസ്ലാമികമെന്നും കരുതുന്ന രാജ്യത്താണ് ഹലാൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആപ്പുകൾ ഉയർന്നുവരുന്നത്.
പരമ്പരാഗത വിവാഹരീതികളിൽ നിന്ന് വിഭിന്നമായി ലവ് മാച്ചുകൾ വാഗ്ദാനം ചെയ്യുന്ന ആപ്പുകളാണ് പാകിസ്താനികൾ കൂടുതലായി ഉപയോഗിക്കുന്നത്. പണ്ട് റിഷ്താ ആന്റിമാർ എന്ന പേരിലറിയപ്പെട്ടിരുന്ന ബ്രോക്കർ സ്ത്രീകൾ കൊണ്ടുവരുന്ന ആലോചനയ്ക്ക് പകരം പലരും ഇന്ന് ആപ്പുകളാണ് ഉപയോഗിക്കുന്നത്. ദശലക്ഷക്കണക്കിന് പേരാണ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആപ്പുകളിൽ ചിലതിൽ ചാപ്പറോൺ എന്ന സൗകര്യവും ഉണ്ട്. മകനോ മകളോ അപരിചിതരോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. ആപ്പിൽ പരസ്പരം അയച്ച സന്ദേശങ്ങൾ മൂന്നാമതൊരു വ്യക്തിയ്ക്ക് കൂടി കൈമാറാൻ സഹായിക്കുന്ന ഓപ്ഷനാണിത്.
പാകിസ്താനിൽ 80 ശതമാനവും വീട്ടുകാർ കണ്ടെത്തി ഉറപ്പിക്കുന്ന വിവാഹമായതിനാൽ വധുവിനും വരനും വിവാഹത്തിന് മുൻപ് പരസ്പരം സംസാരിക്കാനുള്ള ചാൻസ് അധികം ലഭിക്കുന്നില്ല. എന്നാൽ ആപ്പുകൾ വധുവരന്മാർക്ക് വിവാഹത്തിന് മുൻപ് തന്നെ പരസ്പരം ഡേറ്റ് ചെയ്ത് ഇഷ്ടപ്പെടാനുള്ള അവസരം നൽകുന്നു.
Discussion about this post