കടലിനടിത്തട്ടിൽ ഭീമൻ വിരകൾ ജീവിച്ചിരിക്കുയും പ്രജനനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പുതിയ കണ്ടെത്തൽ. പസഫിക് സമുദ്രത്തിൽ ഗാലപ്പഗോസ് ദ്വീപുകളുടെ സമീപമാണ് വെളുത്തതും വലിപ്പമേറിയതുമായ വിരകളെ കണ്ടെത്തിയത്. ജെയ്ന്റ് ട്യൂബ് വേം എന്ന ഗണത്തിൽ പെട്ട വിരകളെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതുവരെയും വൈറസുകളും സൂഷ്മ കോശ ജീവികളും മാത്രമാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ, പുതിയ കണ്ടെത്തലോടെ ഈ നിഗമനത്തിനാണ് മാറ്റമുണ്ടായിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ ഈസ്റ്റ് പസഫിക് റൈസ് േേഖലയിൽ ഉഷ്ണജലം പ്രവഹിക്കുന്ന സ്രോതസുകൾക്ക് സമീപമാണ് ഈ ഭീമൻ വിരകളെ കണ്ടെത്തിയിരിക്കുന്നത്. ദ്രാവകങ്ങൾ നിറഞ്ഞ പൊത്തുകളിലാണ് ഇവ ഉണ്ടായിരുന്നത്.
20 മുതൽ 50 സെന്റീമീറ്റർ വരെയായിരുന്നു ഇവിടെ കണ്ടെത്തിയ ട്യൂബ് വേമുകളുടെ നീളം. വിവിധ ഭൗമപ്ലേറ്റുകൾ സംഗമിക്കുന്ന സ്ഥലമാണ് ഈസ്റ്റ് പസഫിക് റൈസ് േേഖല. ഇവിടെ വീരകളുടെ ലാവ തിരഞ്ഞാണ് ശാസ്ത്രജ്ഞർ എത്തിയത്. ഈ മേഖലയിലെ മറ്റ് ജീവജാലങ്ങളെ കെണ്ടത്തുകയെന്ന ലക്ഷ്യവും ശാസ്ത്രജ്ഞർക്കുണ്ടായിരുന്നു.
Discussion about this post