പല നിറങ്ങളുള്ള കാറുകളും ബൈക്കുകളും ഉണ്ട്. എന്നാൽ ഇവയുടെ ടയറുകൾ നോക്കിയാൽ ഒരു നിറം മാത്രം. കറുപ്പ് നിറത്തിൽ അല്ലാത്ത ടയർ ഒരിക്കലും കാണാൻ സാധിക്കുകയില്ല. വാഹനങ്ങൾക്ക് പല നിറം ഉള്ളപ്പോൾ ടയറിന് മാത്രം എന്തിനാണ് കറുത്ത നിറം?.
ആദിമ മനുഷ്യർ ചക്രങ്ങൾ കണ്ടുപിടിച്ചതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. ഈ ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് ക്രമേണ വാഹനങ്ങളുടെ ഉത്ഭവത്തിന് കാരണം ആയത് എന്ന് ഒരു തരത്തിൽ പറയാം. തടികൊണ്ടായിരുന്നു ആദ്യ കാലത്ത് ടയറുകൾ ( ചക്രങ്ങൾ) നിർമ്മിച്ചിരുന്നത്. 20 നൂറ്റാണ്ടിലാണ് റബ്ബർ കൊണ്ടുള്ള ചക്രങ്ങൾ കടന്നുവരുന്നത്.
1895 മുതലാണ് വാഹനങ്ങളിൽ ഇന്ന് കാണുന്ന തരത്തിലുള്ള നുമാറ്റിക് ടയറുകൾ ഉപയോഗിക്കാൻ ആരംഭിച്ചത്. എന്നാൽ ഈ ടയറുകൾ വെളുത്ത നിറത്തിൽ ആയിരുന്നു. കാരണം റബ്ബറിന്റെ നിറം വെള്ളയാണ്. ഇന്ന് ചില വിദേശരാജ്യങ്ങളിൽ അത്യാധുനിക വാഹനങ്ങൾക്ക് വെളുത്ത നിറത്തിലുള്ള ടയറുകൾ ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ വാഹനങ്ങളുടെ ടയറുകളുടെ നിറം വെറും കറുപ്പല്ല. ഇത് കാർബൺ ബ്ലാക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ സംയോജനത്തിലൂടെയാണ് ഈ നിറം ലഭിക്കുന്നത്. ഇത്തരത്തിൽ ഉണ്ടാക്കുന്ന സംയുക്തം റബ്ബറിന് ഉറപ്പും ദൃഢതയും നൽകുന്നു.
സാധാരണയായി കറുപ്പ് നിറം ചൂടിനെ ആകിരം ചെയ്യുകയാണ് ചെയ്യാറുള്ളത്. എന്നാൽ ടയറിലെ കാർബൺ ബ്ലാക്ക് നിറം ചൂടിനെ ആകിരണം ചെയ്യാറില്ല. ടയറിൽ ചെറിയ മെറ്റൽ കൊണ്ടുള്ള നാരുകൾ കണ്ടുകാണും. ഇതിനെ ചൂടിൽ നിന്നും സംരക്ഷിക്കുന്നത് ടയറിലെ ഈ കറുപ്പ് നിറം ആണ്. ഇത് ടയർ ദീർഘനാൾ നിലനിൽക്കുന്നതിന് സഹായിക്കും.
കറുപ്പ് നിറത്തിലുള്ള ടയറുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. മാത്രവുമല്ല നല്ല കറുപ്പ് നിറത്തിലുള്ള ടയറുകൾ വാഹനത്തിന് പ്രത്യേക ഭംഗി നൽകുന്നു. യുവി രശ്മികളെ ചെറുക്കാനുള്ള കഴിവും ഈ കാർബർ ബ്ലാക്ക് നിറത്തിനുണ്ട്.
Discussion about this post