ന്യൂഡൽഹി: പണത്തിന് നമുക്ക് എപ്പോൾ വെണമെങ്കിലും ആവശ്യം വരാം. ഈ സാഹചര്യങ്ങളിൽ ആരോടെങ്കിലും കടംവാങ്ങാറാണ് പതിവ്. അല്ലെങ്കിൽ സ്വർണം പണയം വയ്ക്കും. ചിലരെല്ലാം ലോൺ ആപ്പുകളുടെ സഹായവും തേടാറുണ്ട്. എന്നാൽ ഇത്തരം ആപ്പുകൾ പലപ്പോഴെല്ലാം നമ്മെ ചതിക്കുഴിയിൽ പെടുത്തും. ഇനി ബാങ്കിലോ കയ്യിലോ പൈസയില്ല. കയ്യിൽ ഒരു നുള്ള് പൊന്നില്ല. ഈ സാഹചര്യത്തിൽ പണത്തിന് എന്ത് ചെയ്യും?. അതിന് ഒന്നല്ല പല വഴികൾ ഉണ്ട്.
പണം എളുപ്പത്തിൽ ലഭിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ചിട്ടി ലോൺ. എല്ലാ ചിട്ടികളും ഈ ആനുകൂല്യം നമുക്ക് നൽകുന്നുണ്ട്. തുടർച്ചയായി ചിട്ടി അടച്ചവർക്ക് മാത്രകമേ ഈ ലോണിന് അർഹതയുള്ളു. അപേക്ഷകർക്ക് ചിട്ടിത്തുകയുടെ 50 ശതമാനം ലോണായി ലഭിക്കും. 13 മുതൽ 15 ശതമാനം വരെയാണ് ഇതിന് പലിശ.
ജോലിക്കാർ ആണെങ്കിൽ ശമ്പളത്തിന്മേൽ ഓവർഡ്രാഫ്റ്റ് എടുക്കാം. ഇതിനായി നിങ്ങളുടെ സാലറി അക്കൗണ്ടുള്ള ബാങ്കിലെ മാനേജരെ മാത്രം കണ്ടാൽ മതിയാകും. മാസശമ്പളത്തിന്റെ മൂന്നിരട്ടിവരെയാണ് ഓവർഡ്രാഫ്റ്റ് ആയി ലഭിക്കുക. 1.5 മുതൽ 2.5 ശതമാനം പലിശയാകും ബാങ്കുകൾ ഇതിന് ഈടാക്കുക.
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നല്ലൊരു തുക തന്നെ ലോണായി ലഭിക്കും.
എല്ലാ ക്രെഡിറ്റ് കാർഡുകളിലും ക്രെഡിറ്റ് ലിമിറ്റിനൊപ്പം നിശ്ചിത തുക ഇങ്ങനെ കാഷ് ആയി പിൻവലിക്കാവുന്ന കാഷ് ലിമിറ്റും ക്രമീകരിച്ചിട്ടുണ്ടാകും. ഇതുകൂടാതെ ക്രെഡിറ്റ് കാർഡ് ലോണും കിട്ടും. എന്നാൽ ഇതിന് പലിശ അൽപ്പം അധികമാണ്. 3.35 ശതമാനമാണ് പ്രതിമാസ പലിശ.
അപകട സമയത്ത് മാത്രമല്ല പണത്തിന് അത്യാവശ്യമുള്ള ഘട്ടങ്ങളിലും ഇൻഷൂറൻസ് പോളിസികൾ ഗുണം ചെയ്യും. പരമ്പരാഗത പോളിസികൾ, യുലിപ് പോളിസികൾ, സിങ്കിൾ പ്രീമിയം പോളിസികൾ തുടങ്ങിയവയിന്മേലാണ് വായ്പ ലഭിക്കുക. അർഹമായവർക്ക് പോളിസിയുടെ സറണ്ടർ വാല്യുവിന്റെ 90 ശതമാനം ലഭിക്കും.
Discussion about this post