എറണാകുളം: ബാല്യകാലം മുതൽക്കേ ബാലയെ ഇഷ്ടമായിരുന്നുവെന്ന് ഭാര്യ കോകില. വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു കോകിലയുടെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം ഡയറിയിൽ കുറിച്ചുവച്ചിരുന്നുവെന്നും കോകില പറഞ്ഞു. ഇന്നലെയായിരുന്നു എറണാകുളത്തെ ക്ഷേത്രത്തിൽവച്ച് ബാലയും കോകിലയും വിവാഹിതരായത്.
തമിഴിൽ ആയിരുന്നു കോകിലയുടെ പ്രതികരണം. ബാല്യ കാലം മുതൽക്ക് തന്നെ ബാലയെ വളരെ ഇഷ്ടം ആയിരുന്നു. താൻ ചെന്നൈയിൽ ആയിരുന്നു താമസം. അതുകൊണ്ട് തന്നെ ഇവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ഇവിടെ വന്നതിന് ശേഷമാണ് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞത്. ബാലയെക്കുറിച്ച് ഞാൻ ഒരു ഡയറി എഴുതിവച്ചിട്ടുണ്ടെന്നും കോകില പറഞ്ഞു. ബാലയുടെ മുറപ്പെണ്ണാണ് കോകില. മാമ എന്നാണ് ബാല കോകിലയെ അഭിസംബോധന ചെയ്തിരുന്നത്.
ബാലയുടെ നാലാം വിവാഹം ആണ് കോകിലയുമായി നടന്നത്. ആദ്യ ഭാര്യ കർണാടക സ്വദേശിനി ആയിരുന്നു. പിന്നീട് വിവാഹ മോചനത്തിന് ശേഷം ഗായിക അമൃതയെ വിവാഹം ചെയ്തു. എന്നാൽ കുഞ്ഞുപിറന്ന ശേഷം ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. ഇതിന് ശേഷം ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. എന്നാൽ ഈ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നാണ് സൂചന. അമൃതയുമായുള്ള വേർപിരിയലിന് ശേഷമാണ് കർണായക സ്വദേശിനിയെ ബാല വിവാഹം ചെയ്തതായുള്ള വിവരം പുറത്തറിഞ്ഞത്.
Discussion about this post