നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ പുതിയ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്. തനിക്ക് വിഷമമുണ്ടെന്നും എന്നാൽ കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞാണ് എലിസബത്ത് വീഡിയോ തുടങ്ങുന്നത്. ലൈഫിലുണ്ടായ സന്തോഷത്തെക്കുറിച്ച് പറയാനാണ് എലിസബത്ത് യൂട്യൂബിൽ വീഡിയോയുമായി എത്തിയത്.
കുറെ വാർത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന് ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാൻ താൽപര്യമില്ല. ഒരു സന്തോഷ വാർത്ത പറഞ്ഞ് തുടങ്ങാം എന്ന് വിചാരിക്കുന്നു.
അഹമ്മദാബാദിലാണ് ഇപ്പോൾ ഞാൻ. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോൾ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവർ നന്ദി അറിയിച്ച് എന്റെ അടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.
ഇന്ന് എന്റെ ഡിപ്പാർട്ട്‌മെന്റിൽ വന്ന് എനിക്ക് കുറച്ച് ചോക്ലേറ്റ് സമ്മാനമായി തന്നു. സത്യത്തിൽ ഞാൻ ചെയ്തത് വളരെ ചെറിയൊരു കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു വന്നൊരാൾ നന്ദിപറയുന്നത് നമ്മെ സംബന്ധിച്ചടത്തോളം സന്തോഷം തരുന്ന കാര്യമാണ്. അതിനു മുൻപായി കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’ – എലിസബത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബാലയുടെ നാലാം വിവാഹം നടന്നത്. താരത്തിന്റെ മുറപ്പെണ്ണായ കോകിലയെയാണ് വിവാഹം ചെയ്തത്. ബാലയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു എലിസബത്ത്.
ഇതിനോടകം ഒന്നര ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ എലിസബത്തിന് പിന്തുണയുമായി എത്തുന്നത്.
Discussion about this post