ഗാസ: ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദിനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള . ഇതോടെ പുതിയ നേതാവിന്റെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഭീകര സംഘടന. ഇന്നലെയാണ് സഫീദിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കിയത്.
ഇന്നലെ വൈകീട്ടോടെ സഫീദിന് ആദരാഞ്ജലികൾ നേർന്ന് ഭീകര സംഘടന കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിലാണ് കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണം. സഫീദിൻ ഒരു നല്ല നേതാവും ധീര രക്ഷസാക്ഷിയുമാണെന്ന് ഹിസ്ബുള്ള അനുസ്മരിച്ചു. അതേസമയം സഫീദിന്റെ പേര് പരാമർശിക്കാതെയായിരുന്നു ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. സഫീദിൻ കൂടി കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ളയ്ക്ക് വീണ്ടും നാഥനില്ലാതെ ആയി. ഇതേ തുടർന്ന് അടുത്ത നേതാവിനെ തീരുമാനിക്കാനുള്ള കൂടിയാലോചനയിലാണ് ഭീകര സംഘടന. ഉടൻ തന്നെ ഹിസ്ബുള്ളയുടെ അടുത്ത നേതാവിനെ പ്രഖ്യാപിക്കും എന്നാണ് സൂചന.
കഴിഞ്ഞ മാസമാണ് ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുളള പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് തൊട്ട് പിന്നാലെ സഫിദീനെ പിന്ഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭീകര നേതാവിനെ ഇസ്രായേൽ നോട്ടമിട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയുടെ നേതാവ് ആയതിന് പിന്നാലെ സഫീദിനെക്കുറിച്ച് യാതൊരു വിവരവും പുറത്തേയ്ക്ക് വന്നിരുന്നില്ല. ഇതിനിടെയാണ് സഫീദിനെ വധിച്ചതായി ഇസ്രായേൽ വ്യക്തമാക്കുകയായിരുന്നു. മൂന്നാഴ്ച മുൻപ് ഭീകര നേതാവിനെ വധിച്ചുവെന്നാണ് ഇസ്രായേൽ പറയുന്നത്.
Discussion about this post