തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ സ്ഥാനമുറപ്പിച്ചിട്ടുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. മറ്റ് നായികമാരേക്കാളും ഒരുപടി മുകളിൽ സ്ഥാനം സിനിമാ ലോകം അനുഷ്‌കയ്ക്ക് നൽകിയിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് അഭിനയ പ്രാധാന്യമുള്ള സിനിമകൾ ലഭിച്ച നടിമാർ വളരെ വിരളമാണെന്ന് തന്നെ പറയേണ്ടി വരും.
ഗ്ലാമറസ് വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുള്ള അനുഷ്‌കയുടെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു 2009ൽ പുറത്തിറങ്ങിയ അരുന്ധതി. അരുന്ധതി പുറത്തിറങ്ങിയതോടെ, ഏറെ ശ്രദ്ധിക്കപ്പെടുനന വേഷങ്ങൾ അനുഷ്‌കയെ തേടിയെത്തി. ബ്രഹ്‌മാണ്ഡ ചിത്രമായ രാജമൗലിയുടെ ബാഹുബലി കൂടി വമ്പൻ ഹിറ്റ് ആയതോടെ, അനുഷ്‌കയുടെ പ്രശസ്തി പാൻ ഇന്ത്യ ലെവലിൽ വരെ ഉയരുകയായിരുന്നു.
എന്നാൽ, താരപദവിയോട് വലിയ താരമില്ലാത്ത അനുഷ്‌ക, ബാഹുബലിക്ക് ശേഷം ഒരുപാട് അവസരങ്ങൾ വന്നിട്ടും കരയറിൽ വലിയൊരു ബ്രേക്ക് എടുക്കുകയായിരുന്നു.
ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീരവമാകുകയാണ് അനുഷ്‌ക. ജയസൂര്യ ചിത്രമായ കത്തനാറിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് അനുഷ്‌ക. കത്തനാർ ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്. ഇതിനൊപ്പം തെലുങ്കിൽ ഗാട്ടി എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.
സിനിമാ ലോകത്ത് നിന്നും അനുഷ്‌ക മാറി നിന്ന സമയത്താണ് പല നടിമാരും താരറാണിമാരായി മാറിയത്. ഈ കാലഘട്ടത്തിലാണ് നായൻ താര ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും സായ് പല്ലവി, സാമന്ത എന്നിവർ ടോളിവുഡിൽ ജനപ്രീതി നേടുന്നതും. ആ കാലഘട്ടത്തിൽ സജീവമായിരുന്നെങ്കിൽ ഇവരേക്കാളും ഉയരത്തിലുള്ള ഗ്രാഫിൽ അനുഷക എത്തുമായിരിക്കും.
താരമൂല്യവും സ്‌ക്രീൻ പ്രസൻസുമെല്ലാമാണ് നായൻ താരയ്ക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന പദിവി ലഭിക്കാനുള്ള കാരണം. അനുഷ്‌കക്ക് നായൻസിനേക്കാൾ താരമൂല്യം കൂടുതലാണെന്നാണ് സിനിമാ ലോകം അഭിപ്രായപ്പെടുന്നത്. വുമൺ സെൻട്രിക് ആയ സിനിമകളെ വിജയിപ്പിക്കാൻ നായൻതാരയ്ക്കും മുമ്പ് അനുഷ്‌കക്ക് കഴിഞ്ഞിട്ടുമുണ്ട്.
അനുഷ്‌ക വീണ്ടും സിനിമയിൽ സജീവമാകുന്നതോടെ, ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അനുഷ്‌കയുടെ തിരിച്ചുവരവ് വിനയാവുക നായൻ താരക്ക് തന്നെയാണെന്ന കണക്കുകൂട്ടലിലാണ് സോഷ്യൽ മീഡിയാ ലോകം.
Discussion about this post