വാഷിംഗ് ടണ്‍ : ലോകത്ത് ഐസിസ് ഭീകരരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീവ്രവാദത്തെ തടയുക എന്ന ലക്ഷ്യത്തോടെ വൈറ്റ് ഹൗസില്‍ ഉച്ച കോടി ആരംഭിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ രഹസ്യാന്വേഷണ രംഗത്തെ വിദഗ്ധരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ലോകത്ത് വര്‍ധിച്ചുവരുന്ന ഐസിസ് ആക്രമണവും അടുത്തിടെ ഡെന്മാര്ക്ക്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നടന്ന ആക്രമണവുമാണ് ഉച്ചകോടിക്ക് കാരണമായത്. ത്രിദിന ഉച്ചകോടിയില്‍ ആദ്യ ദിനത്തില്‍ ആഭ്യന്ത തീവ്രവാദമാണ് ചര്‍ച്ചയായത്. തീവ്രവാദം തടയുന്നതിനുള്ള ആഗോള കൂട്ടായ്മയാണ് ലക്ഷ്യം . തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് തടയുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും.
വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുള്‍പ്പെടുന്ന ചര്‍ച്ചയായിരിക്കും വരും ദിവസങ്ങളില്‍ നടക്കുക. യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ ഉച്ചകോടിയെ രണ്ട് തവണ അഭിസംബോധന ചെയ്തേക്കും. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, സുരക്ഷാ വിഭാഗം തലവന്‍ സൂസന് റൈസും ഉച്ചകോടിയില്‍ സംസാരിക്കും. രഹസ്യാന്വേഷണ സമിതി ചെയര്മാന് ആര് എന്‍ രവിയാണ് ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രതിനിധി.
Discussion about this post