ചെന്നൈ: വഖഫ് ബോർഡ് കൈവശംവച്ചിരുന്ന ഏക്കർ കണക്കിന് ഭൂമി കർഷകർക്ക് തിരികെ ലഭിക്കാൻ തുണയായത് ബിജെപി നേതാവിന്റെ അശ്രാന്ത പരിശ്രമം. ബിജെപി കൺവീനർ എച്ച് രാജയാണ് കർഷകരുടെ ദുരിതത്തിന് പരിഹാരം കണ്ടത്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നിയമവിരുദ്ധമായി വഖഫ് ബോർഡ് കൈവശം സൂക്ഷിച്ച 57 ഏക്കർ ഭൂമിയാണ് കർഷകർക്ക് തിരികെ ലഭിച്ചത്.
റാണിപേട്ട് ജില്ലയിലെ വേപ്പൂർ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു വഖഫ്‌ബോർഡ് ഭൂമി കർഷകരിൽ നിന്നും തട്ടിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അധികാരികളുമായി എത്തി ഭൂമിയിൽ അവകാശം ഇല്ലെന്ന് പറയുകയായിരുന്നു. കളക്ടറുമായി മന്ത്രി എച്ച് ഗാന്ധി നേരിട്ട് എത്തിയായിരുന്നു കർഷകരടടെ ഭൂമി വഖഫ് ബോർഡിന്റേതാണെന്ന പേരിൽ ഏറ്റെടുത്തത്. ഭൂമിയിൽ ഇനി കൃഷി ചെയ്യരുതെന്നും ഇവരോട് ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഇവർ അധികൃതരെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. സംഭവം അറിഞ്ഞ ബിജെപി നേതാവ് എച്ച് രാജ ഇവരെ സഹായിക്കാൻ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലുകളിലൂടെയും നിയമപോരാട്ടത്തിലൂടെയും ഭൂമി കർഷകർക്ക് സ്വന്തമായി.
1900ൽ വഹാബ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ ഭൂമി. പിന്നീട് അദ്ദേഹം ഇത് ഭാര്യമാർക്ക് വീതിച്ച് നൽകി. വർഷങ്ങൾക്ക് ശേഷം ഈ ഭൂമി ഇവർ ഹിന്ദു കർഷകർക്ക് വിറ്റു. ഹിന്ദു മതത്തിൽപെട്ട നിരവധി പേരാണ് ഈ ഭൂമി വിവിധ തവണകളായി വാങ്ങിയത്. അന്ന് മുതൽ ഇവർ ഈ ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുകയാണ്. ഇതിനിടെയാണ് വഖഫ് ബോർഡ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ചത്.
Discussion about this post