ഇസ്സാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ പുസ്തകമേളയെ ട്രോളി എയറിലാക്കി സോഷ്യൽമീഡിയ. ലാഹോർ പുസ്തകമേളയെ ആണ് സോഷ്യൽമീഡിയ ട്രോളുന്നത്. രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയിൽ ആകെ വിറ്റുപോയത് 35 പുസ്തകങ്ങളാണ്. എന്നാൽ ഇതല്ല ട്രോളുകൾക്ക് കാരണം. പുസ്തക മേളയിൽ അവയെക്കാൾ വിറ്റ് പോയത് ഭക്ഷണ സാധനങ്ങളാണ്. 800 പ്ലേറ്റ് ബിരിയാണി,1300 ഷവർമ്മ,1600 ചിക്കൻ സാൻവിച്ച്, എന്നിവയും ആണ് വിറ്റ് പോയത്.
പുസ്തകമേളയെ ഭക്ഷ്യമേളയായി തെറ്റിദ്ധരിച്ചുവെന്നാണ് ആളുകൾ പരിഹസിക്കുന്നത്. പുസ്തക മേള നടത്താൻ നോക്കിയ സ്ഥലം കൊള്ളം, ബുദ്ധിയുള്ളവർ ആരെങ്കിലും ലാഹോറിൽ നടത്തുമോ എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. ഇതിന് പിന്നാലെ സംഭവം പച്ചക്കള്ളമാണെന്ന് വിശദീകരിച്ച് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ നടൻ ഖാലിദ് ഇനാം പുസ്തകമേളയെ വിമർശിച്ചത് ആളുകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് അധികൃതർ എത്തിയത്.
Discussion about this post