അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
ലീല മഹൽ, കപില തീർത്ഥം, അലിപിരി എന്നീ ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി വന്നത്. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഈ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ മയക്കുമരുന്ന് നേതാവ് ജാഫർ സിദ്ദിഖിന്റെ പേരും ഇമെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ജാഫർ സിദ്ദിഖിന്റെ അറസ്റ്റിനെ തുടർന്ന് രാജ്യന്തര സമ്മർദ്ദം ഉയർന്നുവെന്നും കേസിൽ എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ ഇടപെടലുകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് സ്‌കൂളുകളിൽ ഇത്തരം സഫോടനം അനിവാര്യമാണെന്നും സന്ദേശത്തിൽ പറയുന്നു.
Discussion about this post