തിരുവനന്തപുരം; സംസ്ഥാനത്തെ ഇരുപത്തി ഒന്നാമത് കന്നുകാലി സെൻസസിന് ഇന്ന് മുതൽ തുടക്കം. നാല് മാസം നീണ്ടുനിൽക്കുന്നതാണ് സെൻസസ്. കന്നുകാലികളുടെ വിവരങ്ങൾ കുടുംബശ്രീയുടെ പശുസഖിമാരെത്തി ശേഖരിക്കും. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജ്ജിതമാക്കാൻ പ്രവർത്തിക്കുന്ന 3155 പശുസഖിമാരാണ് സെൻസസിന് എത്തുക.
വളർത്തുമൃഗങ്ങളും പക്ഷികളും ഉൾപ്പെടെ 16 ഇനം ലൈവ് സ്റ്റോക്കുകളുടെ വിവരങ്ങൾ ശേഖരിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരം.
കന്നുകാലികൾ പക്ഷികൾ, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയുടെ പ്രായം ലിംഗം എന്നീ വിവരങ്ങളും മൃഗ കർഷകർ, വനിതാ സംരംഭകർ, ഈ മേഖലയിലുള്ള ഗാർഹിക ഗാർഹികേതര സംരംഭങ്ങളുടെ എണ്ണം എന്നിവയുടെ കണക്കുകളും ശേഖരിക്കും.
നേരത്തെ പശുക്കൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം തന്നെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താത്പര്യമാണെന്ന് പറഞ്ഞമന്ത്രി കൃത്രിമ ബീദാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post