ഈ മനുഷ്യനോട് ബഹുമാനം; യഥാർത്ഥ ഇന്ത്യക്കാരൻ, വിദ്യാഭ്യാസം പുസ്തകങ്ങളിൽ മാത്രമല്ല ; ജോലിക്കിടയിൽ ദേശീയഗാനം കേട്ട പെയിൻറിംഗ് തൊഴിലാളി ചെയ്തത് കണ്ടോ
ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്. ദേശീയ ഗാനം കേട്ടാൽ ബഹുമാനാർത്ഥം നിൽക്കുക എന്നുള്ളത് ദേശസ്‌നേഹികളുടെ മുഖമുദ്രയാണ്. ബഹുമാനം കാണിക്കുന്നതിൽ ചെറിയ കുട്ടി മുതിർന്നവർ അങ്ങനെ പ്രായവ്യത്യാസമില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത് ദേശീയ ഗാനം കേൾക്കുമ്പോൾ തന്റെ ജോലി നിർത്തി അനങ്ങാതെ നിൽക്കുന്ന ഒരു തൊഴിലാളിയുടെ വീഡിയോയാണ്. സെബർഡിഡിഡിഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് പെയിൻറിംഗ് ജോലി ചെയ്യുന്ന ഒരു തൊഴിലാളി സമീപത്തെ സ്‌കൂളിൽ നിന്നും ദേശീയ ഗാനം കേൾക്കുമ്പോൾ തൻറെ പണി നിറുത്തി, വീതി കുറഞ്ഞ സൺഷെയ്ഡിൽ അനങ്ങാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം തന്നെ സ്‌കൂളിലെ കുട്ടികൾ അലക്ഷ്യമായി ഓടി നടക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, ‘ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു. ദേശീയ ഗാനം കേട്ടിട്ടും മറ്റുള്ളവർ അത് വകവയ്ക്കാതെ തങ്ങളുടെ കാര്യങ്ങളിൽ മുഴുകുമ്പോഴും അത്യന്തം അപകടകരമായ സാഹചര്യത്തിലും ഇദ്ദേഹം ദേശീയഗാനത്തോടുള്ള ബഹുമാനം കാണിക്കുന്നു എന്നാണ്.
വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നിരവധിപേരാണ ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. ‘അവനാണ് യഥാർത്ഥ ഇന്ത്യക്കാരൻ,” ‘വിദ്യാഭ്യാസം പുസ്തകങ്ങളിൽ മാത്രമല്ല ഉള്ള’തെന്നയിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ‘ഈ മനുഷ്യനോട് ബഹുമാനം മാത്രം.’ കാഴ്ചക്കാർ തങ്ങളുടെ ആദരം മറച്ച് വച്ചില്ല എന്നിങ്ങനെ നീളുന്നു പ്രശംസാ കമന്റുകൾ.
Discussion about this post