നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഓറഞ്ചിന്റെ തൊലി. വിറ്റമിൻ സി ധാരാളം അടങ്ങയിട്ടുള്ള ഓറഞ്ചിന്റെ തൊലി ആരോഗ്യ പ്രശ്‌നങ്ങൾ മുതൽ ചർമപ്രശ്‌നങ്ങൾക്ക് വരെ മികച്ച രപതിവിധിയാണ്. സാധാരണ എല്ലാവരും ഓറഞ്ച് കഴിച്ചാൽ, അതിന്റെ തൊലി കളയുകയാണ് പതിവ്. എന്നാൽ, ഓറഞ്ച് പോലെ തന്നെ ഇതിന്റെ തൊലിയും നിരവധി ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്.
മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ മാറാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് ഓറഞ്ച് തൊലി. മുഖത്തെ കറുത്ത പാടുകൾ അകറ്റാനാനും ഓറഞ്ച് തൊലി സഹായിക്കും. ഇത്തരത്തിൽ മുഖസംരക്ഷണത്തിന് ഓറഞ്ച് തൊലി കൊണ്ടുള്ള തൊലി കൊണ്ടുള്ള ചില ഫേസ്പാക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു സ്പൂൺ ഓറഞ്ച് തൊയിയിലേക്ക് ഒരു വലിയ സ്പൂൺ മുൾട്ടാനി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി, അര മണിക്കൂറിന് ശേഷം കഴുകി കളയാം. മുഖത്തെ ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും മാറാൻ ഈ പാക്ക് നല്ലതാണ്.
ഒരു സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് രണ്ട് സ്പൂൺ തൈര് ചേർക്കുക. ഇത് മുഖത്ത് പുരട്ടി, 20 മിനിറ്റിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മുഖം തിളങ്ങാനും സഹായിക്കും.
ഒരു സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് രണ്ട് തുള്ളി മഞ്ഞൾപൊടി ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുത്തിടുക. 15 മിനിറ്റിന് ശേഷം ഇത് കഴുകി കളഞ്ഞാൽ, മതി. മുഖത്തെ കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
രണ്ട് സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് രണ്ട് തുള്ളി നാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം, കഴുകി കളഞ്ഞാൽ, മുഖം തിളങ്ങും.
ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് മിശ്രിതമാക്കുക. 15 മിനിറ്റ് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളഞ്ഞാൽ, ചർമം തിളങ്ങും.













Discussion about this post