മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ . വടക്കുനോക്കിയന്ത്രം ചിന്താവിഷ്ടയായ ശ്യാമള എന്നിവയാണ് ശ്രീനിവാസൻ സംവിധാനം ചെയ്തത്. ഹാസ്യതാരമായി തിളങ്ങിയിരുന്ന കാലത്തും പ്രധാന നായകനായും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ് പാവം പാവം രാജകുമാരൻ തലയണ മന്ത്രം തുടങ്ങിയ സിനിമകൾ അവയ്ക്ക് ഉദാഹരണമാണ്. ഇപ്പോഴിതാ തനിക്കൊപ്പം അഭിനയിച്ച നായികമാരിൽ ഏറ്റവും ഇഷ്ടമുള്ള നടിയെ കുറിച്ച് പറയുകയാണ് താരം.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിയാണ് ഉർവശി. പൊന്മുട്ടയിടുന്ന താറാവ് തലയണമന്ത്രം എന്നി സിനിമകളിലാണ് ഒരുമിച്ച് ഞങ്ങൾ അഭിനയിച്ചത് എന്ന് ശ്രീനിവാസൻ പറഞ്ഞു.
ശാരീരിക അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല. എന്നാൽ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്.
Discussion about this post