തൃശൂർ; വിവിധഭാഷാ തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ. തൃശൂർ പാലിശ്ശേറിയിൽ ആണ് സംഭവം. വിശ്വനാഥൻ എന്നയാളുടെ വീട്ടിലേക്ക് പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ വിവിധഭാഷാ തൊഴിലാളികൾ ഇറക്കുന്നതാണ് സിഐടിയു പ്രവർത്തകർ തടഞ്ഞത്. വീട്ടിലെ അറ്റകുറ്റപണികൾക്കായായിരുന്നു കട്ടകൾ എത്തിച്ചത്.
കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കരുത്, വേണമെങ്കിൽ വീട്ടുകാർക്ക് ഇറക്കാമെന്നായിരുന്നു സിഐിയു പ്രവർത്തകരുടെ ഭീഷണി. ഇതിനെ തുടർന്ന് ഗൃഹനാഥനായ വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് കട്ടകൾ ഇറക്കി വച്ചത്. ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു.
Discussion about this post