ധാക്ക; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമം ഇരട്ടിക്കുന്നതായി റിപ്പോർട്ടുകൾ. നേരിട്ടുള്ള ആക്രമണങ്ങൾക്ക് പുറമെ,സാമൂഹിക ബഹിഷ്‌കരണങ്ങളും അപവാദപ്രചരണങ്ങളും വരെ ഹിന്ദുക്കൾ നേരിടേണ്ടി വരുന്നു.
ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്റെ പതനത്തെത്തുടർന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിനുശേഷം, മതമൗലികവാദ ഗ്രൂപ്പുകൾ ശക്തി പ്രാപിക്കുകയും മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമവും വിവേചനവും വർദ്ധിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
ഹിന്ദു വിരുദ്ധ നീക്കങ്ങളുടെ ഏറ്റവും പുതിയ തരംഗത്തിൽ , പിരിച്ചുവിടലിലൂടെയോ നിർബന്ധിത രാജിയിലൂടെയോ സമുദായത്തിലെ അംഗങ്ങളെ സർക്കാർ ജോലികളിൽ നിന്ന് നീക്കം ചെയ്യുന്നു. പ്രത്യേകിച്ച് പ്രമുഖ സർവകലാശാലകളിലെ, ഹിന്ദു അദ്ധ്യാപകരും പ്രൊഫസർമാരെയും രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം ഉയരുന്നുണ്ട്. തങ്ങളുടെ ജോലിയും മറ്റ് അവസരങ്ങളും നഷ്ടപ്പെടുത്തുന്ന, ശത്രുതയുടെ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണെന്ന് ഹിന്ദു സമൂഹം പറയുന്നു.
തൊഴിൽ വിവേചനത്തിനപ്പുറം, ഇന്ത്യയിലെ ‘ലവ് ജിഹാദ്’ ആഖ്യാനത്തിന് സമാനമായ ഒരു പ്രചരണം ഹിന്ദു സമൂഹത്തിന് നേരെയാണ് നടക്കുന്നത്. ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ ‘ലവ് ട്രാപ്പ്’ കാമ്പെയ്ൻ ആരംഭിച്ചു. മുസ്ലീം സ്ത്രീകൾക്കിടയിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് ഈ വിവരണത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്ററുകൾ ഒന്നിലധികം മേഖലകളിൽ പ്രത്യക്ഷപ്പെട്ടു.കൂടാതെ, ദുർഗ്ഗാ പൂജയ്ക്കിടെ ഹിന്ദു വിഗ്രഹങ്ങൾ ലക്ഷ്യമിട്ട് നശിപ്പിച്ച സംഭവങ്ങൾ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post