ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല കവിതയും എഴുതുമെന്ന് നടൻ ബാല. കോകിലയ്ക്ക് 24 വയസ്സും എനിക്ക് 42 വയസുമുണ്ട്. കോകില എന്റെ രാജകുമാരിയാണ് ഞാൻ അവളുടെ രാജാവുംമാണെന്ന് താരം വ്യക്തമാക്കി.
എന്റെ ഭാര്യ അവൾ അവളായി തന്നെയിരിക്കട്ടേ, അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവും. ഞങ്ങൾ നല്ല രീതിയിൽ തന്നെ ജീവിക്കും. ഞാനും കോകിലയും എന്റെ കുട്ടിയും സന്തഷോമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇത് കണ്ട് ആർക്കെങ്കിലും അസൂയ തോന്നുകയാണെങ്കിൽ അത് സ്വാഭാവികം മാത്രം. അതിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല. ഓപ്പണായി പറയാം. കോകിലയ്ക്ക് 24 വയസ്സാണ്. അവൾ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാൽ ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് ബാല പറഞ്ഞു.
മാമ ഇതുവരെ തനിച്ചായിരുന്നു. എന്നാൽ ഇനി മുതൽ ഞാൻ ഉണ്ടെന്ന് കോകില പറഞ്ഞു. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് മാമനെ ഇത്ര ഇഷ്ടം തോന്നാൻ കാരണം എന്ന് കോകില കൂട്ടിച്ചേർത്തു.
ഈ മാസം 27 നാണ് ബാലയും കോകിലയും വിവാഹിതരായത്. എറണാകുളത്തെ ക്ഷേത്രത്തിൽവച്ചാണ് ഇരുവരും വിവാഹിതരായത്.
Discussion about this post