ന്യൂഡൽഹി; ഇന്ത്യൻ റെയിൽവേയുടെ ശുചിമുറിയെ പരിഹസിച്ച് വീഡിയോ പങ്കുവച്ച വിദേശയുവതിയെ ട്രോളി സോഷ്യൽമീഡിയ. താൻ യാത്ര ചെയ്ത രണ്ടാം ക്‌ളാസ് ലോക്കൽ ട്രെയിനിലെ ശുചിമുറിയുടെ ദൃശ്യങ്ങളാണ് ഐറിന മൊറേനോ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
ഇന്ത്യയിലെ ട്രെയിനിലെ പാശ്ചാത്യ ക്ലോസറ്റ്, രണ്ടാം ക്ലാസ്. ട്രെയിൻ നമ്പർ 12991′ ഉദയ്പൂർ സിറ്റി – ജയ്പൂർ ഇൻറർസിറ്റി എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് വീഡിയോ എടുത്തതെന്ന് അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ട്രെയിൻ നമ്പറിൽ നിന്ന് വ്യക്തമാണ്.52 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ‘നിങ്ങൾ രണ്ടാം ക്ലാസിലാണ് യാത്ര ചെയ്യുന്നത്, ഇത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സൗകര്യങ്ങളിലൊന്നാണിതെന്ന് ആളുകൾ ചൂണ്ടിക്കാട്ടി. തെറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പരിഹസിക്കുന്നതിന് പകരം പരാതിപ്പെടുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഇന്ത്യ വളരുന്ന രാജ്യമാണ് അപാകതകൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ആളുകൾ ചൂണ്ടിക്കാട്ടി.
Discussion about this post