കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് തന്നെ പുറത്താക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ.താൻ എക്സിറ്റ് ഓപ്ഷൻ എടുത്ത് പഠനം നിർത്തുകയാണെന്നും കോളേജിൽനിന്ന് തനിക്കോ തന്റെ വീട്ടുകാർക്കോ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ആർഷോ പറഞ്ഞു.മഹാരാജാസ് കോളേജിലെ ആർജിക്കിയോളജി പിജി ഇന്റഗ്രേറ്റഡ് കോഴ്സിലെ ആറാം സെമസ്റ്റർ വിദ്യാർഥിയാണ് പിഎം ആർഷോ.
ഇക്കഴിഞ്ഞ18ന് കോളേജ് പ്രിൻസിപ്പൽ ഷജീലാ ബീവിയാണ് പിഎം ആർഷോയുടെ പിതാവ് പാലക്കാട് തച്ചാമ്പാറ മുതുകുറുശി പഴുക്കത്തറ വീട്ടിൽ പിസി മണിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.മതിയായ കാരണം ബോധിപ്പിക്കാതെ ആർഷോ ദീർഘനാളായി ക്ലാസിൽ ഹാജരാകുന്നില്ല. ആർക്കിയോളജി വകുപ്പ് മേഥാവി തന്നെ ഇക്കാര്യം കോളേജിനെ അറിയിച്ചിട്ടുണ്ട്. കോളേജിൽ എത്താത്തിൻറെ കാരണം ഒരാഴ്ചക്കുളളിൽ അറിയിച്ചില്ലെങ്കിൽ ഈ വിദ്യാർഥിയെ നോമിനൽ റോളിൽ നിന്ന് നീക്കം ചെയ്യും എന്നാണ് നോട്ടീസിൽ ഉളളത്
10 സെമസ്റ്ററുള്ള ഇന്റഗ്രേറ്റഡ് കോഴ്സിൽ ആറു സെമസ്റ്റർ കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ എടുക്കാമെന്നാണ് ചട്ടം.ഡിഗ്രിയുടെ തുടർച്ചയായി പി.ജിയും കൂടി പഠിക്കാനുള്ളതാണ് ഇന്റഗ്രേറ്റഡ് കോഴ്സ്. ആറു സെമസ്റ്റർ അഥവാ 3 വർഷം കഴിഞ്ഞാൽ ബിരുദം മാത്രമേ പൂർത്തിയാകുന്നുള്ളൂ. താന്‍ പി.ജി.പഠനത്തിനില്ലെന്നും ഡിഗ്രി കൊണ്ട് ഡിഗ്രി കൊണ്ട് മഹാരാജാസിലെ പഠനം അവസാനിപ്പിക്കുന്നു എന്നുമാണ് ആർഷോ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post