കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു . ഏഴ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തയിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. അലക്ഷ്യമായി സ്‌ഫോക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്.
സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ 15 പേരുടെ പരിക്ക് ഗുരുതരവും അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവർ വെറ്റിലേറ്ററിലാണ് എന്ന് ജില്ല കളക്ടർ ഇമ്പശേഖർ പറഞ്ഞു. അപകടത്തിൽ കേസെടുത്ത പോലീസ് നേരത്തെ അഞ്ചൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിൻറെ തീപ്പൊരി, പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോൾ ഇതിൽ നിന്നുള്ള തീപ്പൊരി പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി.
Discussion about this post