മലൈക അറോറയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നു പറഞ്ഞ് അർജുൻ കപൂർ. താൻ സിംഗിൾ ആണെന്നായിരുന്നു അർജുന്റെ പ്രതികരണം. മുംബൈ ശിവാജി പാർക്കിൽ വച്ച് ഒരു പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു താരം തന്റെ ബ്രേക്ക് അപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. അർജുനെ കാണാനെത്തിയ ആരാധകർ മലൈക അറോറയുടെ പേര് ആവർത്തിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴായിരുന്നു താനിപ്പോൾ സിംഗിൾ ആണെന്നുള്ള താരത്തിന്റെ വെളിപ്പെടുത്തൽ. മലൈകയും താനുമായുള്ള ബ്രേക്ക് അപ്പിനെ കുറിച്ച് ആദ്യമായാണ് അർജുൻ കപൂർ പരസ്യപ്രതികരണം നടത്തുന്നത്.
‘റിലാക്‌സ്ഡ് ആയിരിക്കു.., ഞാനിപ്പോൾ സിംഗിൾ ആണ്’- എന്നായിരുന്നു അർജുൻ പറഞ്ഞത്. ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെട്ട താരജോഡികളാണ് മലൈക അറോറയും അർജുൻ കപൂറും. അഞ്ച് വർഷത്തെ പ്രണയബന്ധത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും ഇരുവരും പരസ്യമായി പ്രതികരിച്ചിരുന്നില്ല.
അഭ്യൂഹങ്ങൾക്കിടെ പ്രണയത്തെ കുറിച്ച് മലൈക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. പ്രണയത്തിൽ താൻ ഹാർഡ് കോർ റൊമാന്റിക് ആണെന്നും ഏതവസ്ഥയിലും പ്രണയത്തെ കൈവിടില്ലെന്നും ആയിരുന്നു മലൈക പറഞ്ഞത്. പ്രണയത്തിന് വേണ്ടി താൻ കഴിയാവുന്നതു പോലെ പോരാടും. എന്നാൽ, യാഥാർത്ഥ്യബോധമുള്ള വ്യക്തിയാണ് താൻ. അസ്വീകാര്യമായ കാര്യങ്ങൾ സംഭവിക്കുന്ന പക്ഷം പ്രണയത്തിൽ നിന്നും പിൻമാറുന്ന കാര്യത്തെ കുറിച്ചും താൻ ചിന്തിച്ചു തുടങ്ങുമെന്നും മലൈക പറഞ്ഞു.













Discussion about this post