വാഷിംഗ്ടൺ; ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ക്യൂബയ്‌ക്കെതിരായ യുഎസ്-സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക എന്ന ആവശ്യത്തോടെ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
ക്യൂബയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക ഉൾപ്പെടുത്തിയത്.യുഎസ് നടപടി ക്രൂരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് സിഐടിയു നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം കോവിഡിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ക്യൂ കടന്നുപോകുന്നത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ വിദേശനാണ്യമെന്നത് ക്യൂബയ്ക്ക് കിട്ടാക്കനിയായി മാറി.കോവിഡുണ്ടാക്കിയ ലോജിസ്റ്റിക്കൽ തടസങ്ങളും ഇറക്കുമതി ചെലവുകളിലെ വർധനയും ഇന്ധന-ഭക്ഷ്യ വിളകളുടെ വിലക്കയറ്റത്തിന് കാരണമായി. ഒപ്പം വിദേശനാണ്യത്തിന്റെ ചിലവ് കൂടിക്കൊണ്ടേയിരുന്നു. ഈ സമയങ്ങളിലത്രയും ജനങ്ങളുടെ വരുമാനത്തിൽ വർധന ഉണ്ടായില്ലെന്ന് മാത്രമല്ല, ഇടിവ് സംഭവിച്ചുകൊണ്ടേയിരിരിക്കുകയായിരുന്നു.
Discussion about this post