കാമ്പും കരത്തും കാതലുമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാളികൾക്ക് നൽകിയ നടിയാണ് ഉർവശി. തലയണമന്ത്രത്തിലെയും അച്ചുവിന്റെ അമ്മയിലെയു മഴവിൽക്കാവടിയിലെയും പൊൻമുട്ടയിടുന്ന താറാവിലെയുമൊക്കെ റോൾ മറ്റേതെങ്കിലും നടിക്ക് ഇത്രമേൽ ആഴത്തിൽ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല . ഉർവശിക്ക് പകരക്കാരിയായി മറ്റാരും ഇല്ല എന്ന് തന്നെ പറയാം.
ഇപ്പോഴിതാ താരം പുതിയ ഫോട്ടോയുമായി രംഗത്ത് വന്നിരിക്കുകയാണ്. ആദ്യത്തെ കണ്മണിക്കൊപ്പമാണ് പുതിയ ഫോട്ടോഷൂട്ടുമായി നടി ഉർവശി എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ അമ്മയുടെ ഒപ്പം കുറച്ച് രസകരമായ സ്റ്റില്ലുകൾക്ക് പോസ് ചെയ്യുകയാണ് കുഞ്ഞാറ്റ ഇവിടെ. ചിരിച്ചും, പൗട്ട് ചെയ്തും, അമ്മയ്ക്ക് ഉമ്മ നൽകിയും കുഞ്ഞാറ്റയെ ചിത്രങ്ങളിൽ കാണാം. ഫോട്ടോഷൂട്ടിനിടയിൽ ലഭിച്ച ഫ്രീ ടൈം ആണ് കുഞ്ഞാറ്റ തങ്ങളുടേതായ ചിത്രങ്ങൾ പകർത്താൻ തിരഞ്ഞെടുത്തത് എന്ന് മനസിലാക്കാം. മലയാളത്തിലെ പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനിടെയാണ് ഉർവശിയും മകളും അവരുടെ സെൽഫികളുമായി വന്നിട്ടുള്ളത്. അമ്മയും മകളും കൂടിയുള്ള അഭിമുഖം വരുന്ന വിവരം കുഞ്ഞാറ്റ കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു .
സാരിയാണ് ഉർവശിയുടെ വേഷം. കുഞ്ഞാറ്റയാകട്ടെ, മനോഹരമായ ഒരു ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. സൂര്യഗായത്രിയിലും മറ്റും മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലുക്കിൽ ഉർവശിയെ വീണ്ടും കാണാം എന്നതാണ് ഈ ചിത്രങ്ങൾ കണ്ടാൽ അവരുടെ ആരാധകരുടെ മനസിലേക്ക് വരിക .
Discussion about this post