ന്യൂഡൽഹി : രത്തൻ ടാറ്റയുമായുള്ള ഒരു ഓർമ്മ പങ്കുവച്ച് അമിതാഭ് ബച്ചൻ. രത്തൻ ടാറ്റയുടെ ലാളിത്യത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഒരിക്കൽ ലണ്ടനിലേക്ക് ഒരേ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഞാനും രത്തൻ ടാറ്റയും. ലണ്ടൻ എയർപോർട്ടിൽ അദ്ദേഹത്തിന് അത്യാവശ്യമായി ഒരു ഫോൺ ചെയ്യേണ്ടി വന്നു. ചുറ്റിനും ആരെക്കെയോ നോക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. ഫോൺ ബൂത്തിന്റെ അടുത്ത് നിൽക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം എന്റെ നേരെ നടന്നു വന്നു. അമിതാഭ് നിങ്ങൾ എനിക്ക് കുറച്ച് പണം തരുമോ…? ഒരു ഫോൺ ചെയ്യാനുള്ള പണം എന്റെ കയ്യിലില്ല എന്നായിരുന്നു ആ ചോദ്യം. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.
രത്തൻ ടാറ്റയുമായും ബച്ചന് പ്രൊഫഷണൽ ബന്ധമുണ്ടായിരുന്നു. 2004 ൽ അമിതാഭ് ബച്ചനെ നായകനാക്കിക്കൊണ്ട് രത്തൻ ടാറ്റ നിർമിച്ച ചിത്രമായിരുന്നു ഏത്ബാർ. രത്തൻ ടാറ്റയുടെ ബോളിവുഡ് അരങ്ങേറ്റവും ഈ ചിത്രമായിരുന്നു.
ഒക്ടോബർ പത്തിനാണ് രത്തൻ ടാറ്റ അന്തരിച്ചത്. രത്തൻ ടാറ്റയുടെ മരണത്തിൽ ആദ്യം പരസ്യമായി അനുശോചനം രേഖപ്പെടുത്തിയവരിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ഒരു യുഗം അവസാനിച്ചു . അദ്ദേഹത്തിന്റെ വിനയവും ദീർഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓർമിക്കപ്പെടും. ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നായിരുന്നു രത്തൻ ടാറ്റയെ അനുസ്മരിച്ച് അമിതാബ് ബച്ചൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Discussion about this post