എന്തെങ്കിലും ഫംഗ്ഷൻ അടുത്ത് വരുമ്പോൾ ആദ്യം ബ്യൂട്ടിപാർലറുകളിലേക്ക് ഓടുന്നവരാണ് നമ്മൾ. ക്ലീനപ്പിനും ഫേഷ്യലുകൾക്കുമായി ആയിരങ്ങൾ പൊടിച്ച് തിരികെ ഇറങ്ങിയാൽ മാത്രമേ നമുക്കെല്ലാം ഏതാരു പരിപാടിക്കു പോവാനും ആത്മവിശ്വാസം ഉണ്ടാകൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഈ കെമിക്കലുകൾ എല്ലാം ഉപയോഗിച്ച് ദിവസങ്ങൾ കഴിയും തോറും മുഖത്തിന്റെ സ്വാഭാവിക ഭംഗി പോയ്‌പോവുകയാണ് പതിവ്.
എന്നാൽ, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ, നൂറ് രൂപ പോലും ചിലവില്ലാതെ, നമുക്ക് ഈസിയായി വീട്ടിലിരുന്നുകൊണ്ട് ഫേഷ്യൽ ചെയ്യാം. എങ്ങനെയെന്നല്ലേ… നമ്മുടെ അടുക്കളയിൽ തന്നെ ഈ ഫേഷ്യലിനായുള്ള സാധനങ്ങൾ ഉണ്ട്. ഇവ ഉപയോഗിച്ച് എളുപ്പത്തിൽ നല്ല കിടിലൻ ഫേസ്പാക്ക് നമുക്ക് തയ്യാറാക്കാം..
ഹോം ഫേഷ്യലിനായി ആദ്യം മുഖം സ്‌ക്രബ്ബ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി കാപ്പിപ്പൊടി, പഞ്ചസാര, പാൽ എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇവ മൂന്നും കൂടി ആദ്യം മിക്‌സ് ചെയ്യുക. ഇനി മുഖം നന്നായി കഴുകിയതിന് ശേഷം, ഇത് നന്നായി മുഖത്ത് തേച്ച് സ്‌ക്രബ്ബ് ചെയ്യഒുക. അഞ്ച് മിനിറ്റ് ഇങ്ങനെ സ്‌ക്രബ്ബ് ചെയ്തതിന് ശേഷം കോട്ടൻ നനച്ച് ഇത് തുടച്ചു കളയാം. ഇനി അൽപ്പം തൈര് എടുത്ത് അതിലേക്ക് അൽപ്പം കാപ്പിപ്പൊടി ചേർക്കുക. ഇത് രണ്ടും കൂടി മിക്‌സ് ചെയ്ത് മുഖത്ത് ഇട്ട് നന്നായി മസാജ് ചെയ്യുക.
ഇനി ഒരു പാത്രത്തിലേക്ക് അൽപ്പം കടലമാവ് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് കസ്തൂരി മഞ്ഞൾ, പാൽ, തേൻ എന്നിവ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടിക്കൊടുക്കാം. ഈ പാക്ക് മുഖത്ത് നന്നായി ഉണങ്ങിയതിന് ശേഷം മസാജ് ചെയ്ത കഴുകി കളയാം. ഈ പാക്ക് ഇട്ടാൽ മുഖം പട്ട് പോലെ മുഖം നന്നായി തിളങ്ങും.
Discussion about this post