ജറുസലം : ഹിസ്ബുള്ളയ്ക്ക് പുതിയ തലവൻ. നയിം ഖാസിമാണ് ഹിസ്ബുല്ലയുടെ പുതിയ തല്ലവനായിരിക്കുന്നത്. ഹസൻ നസ്‌റുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്.
1991 മുതൽ 33 വർഷമായി ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. 1982ൽ ഹിസ്ബുള്ള രൂപീകരിച്ചത് മുതൽ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 1992ൽ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്റർ ചുമതലയും വഹിക്കുന്നുണ്ട്. മുൻഗാമികളായ ഹസൻ നസ്‌റുള്ളയും സഫീദ്ദീനും കറുത്ത തലപ്പാവ് ധരിക്കുമ്പോൾ നയിം വെളുത്ത തലപ്പാവാണ് ധരിക്കുന്നത്.
ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ മേഖലയിൽ നിന്നാണ് ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്‌റുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. നസ്രുള്ളയെ കൊലപ്പെടുത്തിയ ആക്രമണത്തിൽ 20 ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നത്.
Discussion about this post