പുതിയ ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരെ അയച്ച് ചൈന. ഇന്ന് പുലർച്ചെയാണ് രാജൽത്തെ ഏക വനിത ഫ്‌ളൈറ്റ് എൻജിനിയറുൾപ്പെടെയുള്ള സംഘം ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. 20230 ഓടെ ചന്ദ്രനിൽ മനുഷ്യരെ എത്തിക്കുകയും അവിടെ ലൂണാർ ബേസ് സ്ഥാപിക്കുന്നതിനുമായുള്ള പരീക്ഷണങ്ങൾ നടത്തുകയെന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.
ഏപ്രിൽ അവസാനമോ മെയ് ആദ്യമോ സംഘം തിരികെയെത്തും. ബഹിരാകാശ സഞ്ചാരി 48കാരനായ കായ് സുഷെയാണ് സംഘത്തെ നയിക്കുന്നത്. 34കാരിയായ വാങ് ഹാവോസ് ആണ് ക്രൂവിലെ ഏക വനിത അംഗം. 34കാരനായ സോങ് ലിങ്‌ടോങ് ആണ് സംഘത്തിലെ മൂന്നാമൻ.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ഷെൻഷൗ 19 ദൗത്യം പുറപ്പെട്ടത്. വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്ന് ചൈന വ്യക്തമാക്കി. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങൾക്ക് നേരെ കൈവീശാനും തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും ചൈന വ്യക്തമാക്കി.
2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കി ലൂണാർ ബേസ് സ്ഥാപിക്കുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി ചൈനയിലെ മണ്ണിന് സമാനമായ ഘടകങ്ങൾ ഉപയോഗിച്ച് ഇഷ്ടിക പോലെയുള്ളവ നിർമിക്കുന്ന പരീക്ഷണത്തിനാണ് സംഘം പോയിട്ടുള്ളത്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുക ചിലവായതുകൊണ്ട് തന്നെ ചന്ദ്രനിലെ തന്നെ മണ്ണുപയോഗിക്കാനാണ് ചൈനയുടെ നീക്കം.
Discussion about this post