ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. ലോകം മുഴുവൻ പടർന്ന് പന്തലിച്ച് കിടക്കുന്ന വലിയൊരു സാമ്രാജ്യത്തിന്റെ അമരക്കാരാനാണ് അദ്ദേഹം. ബിസിനസിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മറ്റ് സേവനപ്രവർത്തനങ്ങളിലും അംബാനി കുടുംബം മുന്നിൽ തന്നെയാണ്.
മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂൺ തന്നെയാണ് ഭാര്യ നിത അംബാനിയും. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യഭ്യാസപരമായ സംരംഭങ്ങൾ, മുംബൈ ഐപിഎൽ ടീമിനെ പോലെ റിലയൻസ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിത അംബാനിയാണ്. മുകേഷിനേയും നിതയെയും പോലെ തന്നെ അവരുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ട സഹോദരങ്ങളാണ്. ഇളയ മകനാണ് അനന്ദ് അംബാനി. മൂന്ന് പേരും അമേരിക്കയിൽ നിന്നും പഠനം പൂർത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോവുകയാണ്.
ഇപ്പോഴിതാ, ബ്ലുംബെർഗ് ബില്യണയർ സൂചിക പ്രകാരം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കളിൽ ഏറ്റവും സമ്പന്നൻ ആരാണെന്ന ചോദ്യമാണ് ചർച്ചയാകുന്നത്.
അംബാനി കുടംബത്തിലെ ഇളയ വാരിസ് ആയ, അനന്ദ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഊർജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയൻസിന്റെ എനർജി ഡിവിഷൻ ഡയറക്ടർ എന്ന നിലയിൽ, 2035ഓടെ, കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിൽ അനന്ദിന് വലിയ പങ്കുണ്ട്. റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് ആകാശ് അംബാനിയാണ്. റീടെയിൽ ഡിവിഷൻ കൈകാര്യം ചെയ്യുന്നത് മുകേഷ് നിത ദമ്പതികളുടെ ഏക മകളായ ഇഷ അംബാനിയാണ്.
റിപ്പോർട്ടുകൾ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളിൽ ഏറ്റവും സമ്പന്നൻ ഇളയവനായ അനന്ദ് അംബാനിയാണ്. അനന്ദ് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം 107 ബില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബെ ഇന്ത്യൻസിലും അനന്ദിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്ദിന്റെ ഭാര്യയായ രാധിക മെർച്ചന്റിന്റെ കുടുംബത്തിന് 90 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
Discussion about this post