കണ്ണൂർ : കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വൃത്തികേട്ട സ്ത്രീയണെന്ന് മുൻ എം എൽഎ പി സി ജോർജ്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവർ. സിപിഎം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃഖകരമാണ്. ഇതിൽ ശരിക്കും സിബിഐ അന്വേഷണമോ ജുഡീഷ്യൽ എൻക്വയറിയോ വേണം. പമ്പിന് അപേക്ഷ നൽകിയ ആൾ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണ് അയാൾ. അയാൾ ഒരാളുടെ ജീവിതം തകർത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂർ സിപിഎം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണം” -പി.സി. ജോർജ് പറഞ്ഞു.
അതേസമയം എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് ആസൂത്രിതമായി ആണെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഇന്നലെ തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ദിവ്യക്കെതിരെ ഗുരതരമായ പരാമർശങ്ങളുള്ളത്.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റിമാൻഡ് റിപ്പോർട്ട്. ചടങ്ങിലെ ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ വലിയ തെളിവാണ്. അതേസമയം, ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാവില്ല. നിയമപരമായ നടപടിയുണ്ടായിട്ടും പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നത്. ഇന്ന് ചേർന്ന കണ്ണൂർ സെക്രട്ടേറിയറ്റ് യോഗത്തിലും കേസ് ചർച്ച ചെയ്തിട്ടില്ല
Discussion about this post