പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തിലേറെ പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് സംഭവം.
അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. നാട്ടുകാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടൂരിലെ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Discussion about this post