ഇന്നത്തെ കാലത്ത് മുടിയിൽ ഷാംപൂ തേയ്ക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ മുടിയിൽ എന്നും ഷാംപൂ തേയ്ക്കുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. എന്നും ഷാംപൂ തേച്ചാൽ മുടി പെട്ടെന്ന് കൊഴിഞ്ഞു പോവാനോ മുടി പെട്ടെന്ന് ഡ്രൈ ആവാനോ ചാൻസ് ഉണ്ട്.
താളി പോലുള്ളവ മുടിയ്ക്ക് സ്വാഭാവിക ആരോഗ്യം നൽകുന്നവയായിരുന്നു. എന്നാൽ കാലം മാറിയതോടെ ഇന്ന് ഇത്തരം വഴികളേക്കാൾ എളുപ്പമായ ഷാംപൂ പോലുള്ള വഴികളാണ് എല്ലാവരും ഉപയോഗിയ്ക്കുന്നത്. നമുക്ക് താളി പോലുള്ള വഴികൾ ലഭ്യമല്ലെങ്കിൽ ചെയ്യാൻ സാധിയ്ക്കുന്ന ചില വഴികളുണ്ട്. ഷാംപൂ ദോഷം കുറയ്ക്കാൻ ചെയ്യാവുന്ന ഒന്ന്.
ആദ്യം തന്നെ കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിയ്ക്കണം. കുറഞ്ഞ തീയിൽ തിളപ്പിച്ചെടുക്കണം. ഇതുപോലെ ഫ്‌ളാക്‌സ് സീഡ് ജെൽ തയ്യാറാക്കണം. കറ്റാർവാഴ ജെൽ കൂടി തയ്യാറാക്കണം. കറിവേപ്പിലയിലേക്ക് ഫ്‌ളാക്‌സ് സീഡ് ജെൽ, കറ്റാർവാഴ ജെൽ എന്നിവ ഇതിലേയ്ക്ക് ചേർത്തിളക്കണം. ഇതിൽ ഷാംപൂ ചേർത്ത് ഇളക്കണം. ഇത് മുടിയിൽ തേച്ച് മുടി വൃത്തിയാക്കാം. ഇത് നല്ലതുപോലെ കഴുകിക്കളയുകയും വേണം. ഇതേ രീതിയിൽ മുടിയ്ക്ക് കാര്യമായ ദോഷം വരുത്താതിരിയ്ക്കാൻ സാധിക്കും.
Discussion about this post