ചേര്‍ത്തല: പള്ളിപ്പുറത്ത് സിപിഎം-ആര്‍എസ്എസ് സംഘടനത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്റ്റേഷന് ഉപരോധിച്ച് മോചിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലായ യുവാവിന്റെ സഹോദരന് സ്റ്റേഷനില്‍ കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചേര്‍ത്തല സ്റ്റേഷനില്‍ എ.എം. ആരിഫ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ ഉപരോധം നടത്തി പ്രതികളെ മോചിപ്പിച്ച് കൊണ്ടുപോയത്.
സിപിഎം ഉപരോധത്തെ തുടര്‍ന്ന് പള്ളിപ്പുറം സ്വദേശികളായ വൈശാഖ്, മനീഷ്, വിമല്‍, നവീന്‍ എന്നിവരെ രാത്രി പൊലീസിന് മോചിപ്പിക്കേണ്ടിവന്നു. ചേര്‍ത്തല ഡിവൈ.എസ്.പി എം. രമേശ് കുമാര്‍ എത്തി ചര്‍ച്ച നടത്തിയശേഷമാണ് പ്രതികളെ മോചിപ്പിച്ചതും മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതും.
ചേന്നംപള്ളിപ്പുറത്ത് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് മരിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി നാല് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമണത്തിനിരയായിരുന്നു. ഇത് അന്വേശിക്കാനെത്തെിയ പൊലീസിനെ തടഞ്ഞതിന്റെ പേരിലാണ് നാല് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ, കസ്റ്റഡിയിലായ മനീഷിന്റെ സഹോദരന് മഹേഷ് (26) സ്റ്റേഷനിലത്തെി കൈത്തണ്ട മുറിച്ചത് നാടകീയ രംഗങ്ങളുണ്ടാക്കി.
Discussion about this post