എറണാകുളം: പീഡനത്തിനിരയായി ഗർഭിണിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. പിറക്കുന്ന കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 16 കാരിയായ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിനാണ് അനുമതി നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചത്.
28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. എന്നാൽ ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ജീവന് ആപത്ത് സൃഷ്ടിച്ചേക്കാമെന്നാണ് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്. ഗർഭസ്ഥശിശു വളർച്ചയെത്തിയതിനാൽ ജീവനോടെ മാത്രമേ പുറത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
Discussion about this post