ബെയ്‌റൂട്ട്; പ്രത്യേക വ്യവസ്ഥകൾക്ക് തയ്യാറാണെങ്കിൽ ഇസ്രായേലുമായി വെടിനിർത്തലിന് തയ്യാറാണെന്ന് പുതിയ ഹിസ്ബുള്ള തലവൻ നെയിം ഖാസിം ഇസ്രായേൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ കടുത്ത ആക്രമണം വർദ്ധിപ്പിച്ചതോടെയാണ് ഹിസ്ബുള്ള തലവന്റെ ഈ മനംമാറ്റം.
കഴിഞ്ഞ മാസം തന്റെ മുൻഗാമിയായ ഹസൻ നസ്റല്ലയുടെ കൊലപാതകത്തെത്തുടർന്ന് നേതൃത്വം ഏറ്റെടുത്ത ഖാസിം , ദീർഘകാലത്തേക്ക് ഇസ്രായേൽ സൈനിക നടപടികളെ ചെറുക്കാൻ ഹിസ്ബുള്ളയ്ക്ക് കഴിവുണ്ടെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേൽ വിശ്വസനീയമായ ഒരു വാഗ്ദാനം അവതരിപ്പിച്ചാൽ ചർച്ചകളിലൂടെ വെടിനിർത്തലിന്റെ സാധ്യത പരിഗണിക്കാമെന്ന് ഹിസ്ബുള്ള മേധാവി കൂട്ടിച്ചേർത്തു. ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേലികൾ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങൾ അംഗീകരിക്കും. എന്നാൽ ഉചിതവും അനുയോജ്യവുമാണെന്ന് ഞങ്ങൾ കാണുന്ന വ്യവസ്ഥകൾക്ക് പുറത്തായിരിക്കുമെന്ന് ഭീകരനേതാവ് കൂട്ടിച്ചേർത്തു.
ഇന്നലെ പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലറ്റാണ് ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയത്. താൽക്കാലിക നിയമനം. അധികകാലം വാഴില്ല’ -ഗാലൻറ് എക്സിൽ പോസ്റ്റ് ചെയ്തു. നഈം ഖാസിമിൻറെ ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ‘കൗണ്ട് ഡൗൺ തുടങ്ങി’ എന്ന് ഹീബ്രു ഭാഷയിലും എക്സിൽ പോസ്റ്റിട്ടിട്ടുണ്ട്
ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ കൂടിയാണ് നയിം ഖാസിം ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഭീകരർപുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Discussion about this post