സോഷ്യൽ മീഡിയയിൽ എപ്പോഴും സന്തോഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സംവൃത സുനിൽ. ചുരുക്കം സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടി കൂടിയാണ് താരം. എപ്പോഴും കുടുംബത്തോടൊപ്പമാണ് താരം വീഡിയോകൾ പങ്കുവയ്ക്കുന്നത്.
ഇന്ന് സംവൃതയുടെ മുപ്പത്തിയെട്ടാം ജന്മദിനമാണ്. ആശംസകൾ അറിയിച്ച് അനിയത്തി സംജുക്ത പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംയുക്തയുടെ ചില ക്യൂട്ട് ഭാവങ്ങളും, കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും വീഡിയോയിൽ കാണാം. സിനിമയിൽ കണ്ടതൊന്നുമല്ല, ഇതാണ് സംയുക്തയുടെ റിയൽ ലൈഫും സന്തോഷവും എന്ന് ആരാധകരെ തോന്നിപ്പുക്കുന്ന തരത്തിലാണ് സംയുക്ത പങ്കുവച്ച വീഡിയോ.
‘എന്റെ വിലമതിക്കാൻ കഴിയാത്ത പെൺകുട്ടിയ്ക്ക് ജന്മദിനാശംസകൾ. നിന്നെ പോലെ ആരുമില്ല സംവൃത’ എന്ന ക്യാപ്ഷനോടെയാണ് സംയുക്തയുടെ പോസ്റ്റ്. താങ്ക്യു ബേബീ എന്ന് പറഞ്ഞ് കമന്റിൽ സംവൃതയും എത്തി. ആശംസകളുമായി ആരാധകരുടെ കമന്റുകളും വരുന്നു.
Discussion about this post