ഇടുക്കി; കോഴിക്കറി വെന്തില്ലെന്നാരോപിച്ച് ഹോട്ടലിൽ അക്രമം നടത്തി യുവാക്കളുടെ സംഘം. ഞായറാഴ്ച രാത്രി 8നു കുഞ്ചിത്തണ്ണി താഴത്തെസിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്‌പെപ്പർ ഹോട്ടലിലാണ് യുവാക്കൾ അക്രമം നടത്തിയത്.ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നെത്തിയ 3 യുവാക്കളാണ് അതിക്രമം നടത്തിയത്.
ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറും തകർക്കുകയും ചെയ്തു. കടയിൽ ഭക്ഷണം കഴിക്കാൻ വന്ന 2 പേരെയും ഇവർ കയ്യേറ്റം ചെയ്തു. വെള്ളത്തൂവൽ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post