തൃശൂർ: തീവണ്ടിതട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി ഹസൈൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വടൂക്കരഭാഗത്തായിരുന്നു അപകടം. തൃശൂരിൽ ലോജിസ്റ്റിക്‌സിന് പഠിച്ചുവരികയാണ് ഹസൈൻ. പഠനത്തിനുള്ള പണം രാത്രി കാലങ്ങളിൽ ഓട്ടോ ഓടിച്ചാണ് ഹസൈൻ കണ്ടെത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post