മലപ്പുറം: വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠി. മലപ്പുറെ എൻട്രസ് പരിശീലന കേന്ദ്രത്തിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 16 കാരൻ ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ മാസം 27ാം തിയതി ആയിരുന്നു ആക്രമണം ഉണ്ടായത്. ക്ലാസിനകത്തേയ്ക്ക് ആയുധവുമായി എത്തിയ സഹപാഠി വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ വിദ്യാർത്ഥിനിയുടെ മുതുകിനും വയറിനും പരിക്കേറ്റിട്ടുണ്ട്. കോച്ചിംഗ് സെന്ററിലെ സെക്യൂരിറ്റിയും ജീവനക്കാരും എത്തിയാണ് 16 കാരനെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
16 കാരന്റെ പരിക്ക് സാരമുള്ളതല്ല. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം 16 കാരൻ വീട്ടിലേക്ക് മടങ്ങി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം ആയത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
സെന്ററിൽവച്ചുണ്ടായ കത്തിക്കുത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇതിൽ വിദ്യാർത്ഥിയെ സഹപാഠി ആക്രമിക്കുന്നതും അതിന് ശേഷം ഓടി രക്ഷപ്പെടുന്നതും കാണാം.
Discussion about this post