ബെംഗളൂരു: എ.ബി.വി.പി ഏറ്റവും അപകടകാരിയായ സംഘടനയാണെന്ന് കന്നഡ സാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്. രാജ്യം ഭിന്നിക്കുകയാണെങ്കില്‍ അതിന് കാരണം ആര്.എസ്.എസ്സിന് കീഴിലുള്ള എ.ബി.വി.പി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം എ.ബി.വി.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കനയ്യാ കുമാറിന് മേല്‍ ചുമത്തപ്പെട്ട കുറ്റത്തിന് അടിസ്ഥാനമില്ല. വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതിന് സംഘടിതമായ നീക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയവും ചില മാധ്യമങ്ങളും നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post