കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗായിക അമൃത സുരേഷ്. അമ്മയോടും പാപ്പു എന്ന അവന്തികയോടും സഹോദരി അഭിരാമിയോടും കൂടെയായിരുന്നു അമൃത വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട് മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ചും ദീപങ്ങൾ കൊളുത്തിക്കൊണ്ടും മധുരം പങ്കുട്ടുകൊണ്ടുമുള്ള ദീപാവലി ആഘോഷത്തിന്റെ വീഡിയോ അമൃത തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
അഭിരാമിയും അമുതയും യുട്യൂബ് പേജിൽ പങ്കുവച്ചിരിക്കുന്ന വേ്‌ളാഗ് ഫേസ്ബുക്കിലും അമൃത പങ്കുവച്ചിട്ടുണ്ട്. അമൃതം ഗമയ (എജി) എന്നാണ് അമൃതയുടെയും അഭിരാമിയുടെയും യുട്യൂബ് ചാലനിന്റെ പേര്. ‘ഒരുപാട് നാളിന് ശേഷം ഞങ്ങൾ AG Vlogs വീണ്ടും സ്റ്റാർട്ട് ചെയ്യുവാ ട്ടോ… നിങ്ങൾടെ എല്ലാരുടേം സ്‌നേഹോം സപ്പോർട്ടും ഉണ്ടാവില്ലേ. … HApppyyyy Diwaliii… എല്ലാവർക്കും എല്ലാ സന്തോഷങ്ങളും സമാധാനവും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു’- എന്നാണ് അമൃത ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഒരു വർഷത്തിന് ശേഷമാണ് തങ്ങൾ വേ്‌ളാഗ് ചെയ്യുന്നതെന്ന് അമൃതയും അഭിരാമിയും വീഡിയോയിൽ പറയുന്നു. ഇനി മുതൽ പഴയതുപോലെ തന്നെ ഉണ്ടാവുമെന്നും അമൃത പറയുന്നു. ‘നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപ്പം സന്തോഷത്തിലേക്ക് എത്തി. ഉപദ്രവങ്ങളൊന്നും ഇല്ലാത്ത സമാധനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നത്. അച്ഛൻ ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ പടക്കമെല്ലാം പൊട്ടിക്കാറുണ്ട്. പിന്നീട് അത് ചെയ്യാറില്ല. ഇത്തവണ പടക്കം ഒന്നും പൊട്ടിക്കുന്നില്ല. എങ്കിലും ചെറിയ രീതിയിലുള്ള ആഘോഷം നടത്താൻ ആണ് കരുതിയിരിക്കുന്നത്’- അമൃതയൃം അഭിരാമിയും വീഡിയോയിൽ പറയുന്നു.
തങ്ങളെ മനസിലാക്കി കൂടെ നിന്നവരോട് കുടുംബം നന്ദി പറയുന്നതും വീഡിയോയിൽ കണാം. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത മാനസീകാഘാതങ്ങളിലൂടെയാണ് കടന്നുപോയത്. മനസിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് തന്നെ പഴയ സന്തോഷത്തിലേക്ക് മടങ്ങിവരുമെന്നും അമൃത പറഞ്ഞു.
Discussion about this post