മലയാളസിനിമയിൽ ചെറിയെ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്ന താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. മോഡലിംഗ് രംഗത്ത് നിന്നാണ് മെറീന മൈക്കിൾ കുരിശിങ്കൽ സിനിമയിലെത്തുന്നത്. ബോൾഡ് കഥാപാത്രങ്ങളിലാണ് താരം അധികവും എത്തിയത്. ചുരുണ്ടമുടി നടിയുടെ ഐഡന്റിറ്റി തന്നെയാണ്.
സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാൻ മടി കാണിക്കാത്ത മെറീന അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സിനിമയിൽ വന്നതിന് ശേഷം തനിക്ക് അപമാനവും അവഗണനയും നേരിടേണ്ടി വന്നിരുന്നുവെന്നാണ് താരം പറയുന്നത്.
ലൈം ലൈറ്റിൽ നിൽക്കുന്ന സ്ത്രീകൾ തന്നെയാണ് മോശം പെരുമാറ്റം തന്നോട് കാണിച്ചതെന്ന് മെറീന പറയുന്നു. സിനിമാ ഇന്റസ്ട്രിയല്ല അവിടെ പ്രവർത്തിക്കുന്ന ചില ആളുകളാണ് പ്രശ്‌നക്കാരെന്നും മെറീന പറഞ്ഞിരുന്നു. താനായതുകൊണ്ട് മാത്രം അഭിമുഖം എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ ഒരു അവതാരക വരെയുണ്ടെന്നും മെറീന വെളിപ്പെടുത്തി.
എബിയൊക്കെ ചെയ്തിരുന്ന സമയത്ത് എന്നെ ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. പലതവണ ഇവർ വിളിക്കും ക്യാൻസൽ ചെയ്യും അങ്ങനെയായിരുന്നു. അതിഥിയായി പോകുന്നത് കൊണ്ട് തന്നെ മേക്കപ്പ് ആർട്ടിസ്റ്റ്, ഡ്രസ് അടക്കം എല്ലാം എനിക്ക് അറേഞ്ച് ചെയ്യണം. ഇവർ മൂന്ന് തവണയൊക്കെ ക്ഷണിച്ചിട്ട് പിന്നീട് ക്യാൻസൽ ചെയ്യുന്ന അവസ്ഥയായിരുന്നു. അങ്ങനെ അവസാനം വിളിച്ചപ്പോൾ വീണ്ടും അഭിമുഖം നടക്കാതെ ക്യാൻസൽ ചെയ്യുകയാണെങ്കിൽ എനിക്ക് ബുദ്ധിമുട്ടാകുമെന്ന് ഞാൻ പറഞ്ഞു.അങ്ങനെ ഞാൻ ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ അവതാരക മാറി ഷൂട്ടിന് ഇടയിൽ ബ്രേക്ക് വന്നപ്പോൾ പ്രോഗ്രാം പ്രൊഡ്യൂസറാണ് പറഞ്ഞത്. മുമ്പ് ഈ ഷോ അവതരിപ്പിച്ചിരുന്ന പെൺകുട്ടിയ്ക്ക് ഞാൻ ഗസ്റ്റായി വരുന്നതിനോട് താൽപ്പര്യമില്ലാതിരുന്നത് കൊണ്ടാണത്രെ അന്ന് പലതവണ ക്യാൻസൽ ചെയ്തത്. ആ പുള്ളിക്കാരിയെ കാണാൻ എന്നെപോലെയാണ്. ഇപ്പോൾ പുള്ളിക്കാരി മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ എനിക്ക് ചിരിവരുമെന്നും മെറീന പറഞ്ഞു. ഈ വെളിപ്പെടുത്തൽ വൈറലായതോടെ, ആരാണ് ആ അവതാരകയെന്ന് ചോദിക്കുകയാണ് ആരാധകർ. മെറീനയെ പോലെയുള്ള അവതാരക ആരാണെന്നും സംശയം ഉയരുന്നുണ്ട്. അവതാരകയും യൂട്യൂബറുമായ പേർളി മാണിയെ ആണോ മെറീന ഉദ്ദേശിച്ചതെന്നും പക്ഷേ പേർളി അത്തരക്കാരിയേ അല്ലെന്നും ആളുകൾ പറയുന്നുണ്ട്. എന്തായാലും മെറീനയുടെ വെളിപ്പെടുത്തലിൽ സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുകാണ്.
Discussion about this post