എത്ര എത്ര വെബ് സെർച്ചുകൾ വന്നിട്ടിണ്ട്. ആർക്കും ഗൂഗിളിന്റെ വെബ് സെർച്ചിന്റെ അടുത്ത് എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ സെർച്ച് എഞ്ചിനുമായി എത്തിയിരിക്കുകയാണ് ഒപ്പൺ എ ഐ . ചാറ്റ് ജി പി ടി സെർച്ച് എന്ന പേരിലാണ് പുതിയ വെബ് സെർച്ച് അവതരിപ്പിച്ചിരിക്കുന്നത്.
ഈ വെബ് സെർച്ച് പ്ലാറ്റ്ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടെയും മറുപടി നൽകുമെന്നാണ് ഓപ്പൺ എ.ഐയുടെ അവകാശവാദം .
ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെർച്ച് നടത്തും. അല്ലെങ്കിൽ വെബ് സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ സെർച്ചിലേക്ക് പോവാം. നിലവിൽ ചാറ്റ് ജി.പി.ടി പ്ലസ്, ടീം ഉപയോക്താക്കൾക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സൗജന്യ ചാറ്റ് ജി പി ടി ഉപയോക്തക്കളിലേക്കും എത്തുമെന്ന് ഒപ്പൺ എഐ അറിയിച്ചിരിക്കുന്നത്.
കൂടുതൽ അപ്‌ഡേഷനുകൾ വരും കാലങ്ങളിൽ എത്തുമെന്നാണ് വിവരം. അഡ്വാൻസ് വോയിസ് മോഡും വെബ് സെർച്ചിൽ കൊണ്ടുവരും എന്നും ഓപ്പൺ എഐ കൂട്ടിച്ചേർത്തു.
Discussion about this post