ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് . പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 2026 ഒക്ടോബർ 31 വരെയാണ് നിയമനം. കേന്ദ്രസർക്കാരിന് നിയമന കാലാവധി നീട്ടാനും സാധിക്കും . ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം ആർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്.
ഇന്ത്യൻ സൈനികരുടെ ത്യാഗങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ‘മാതൃരാജ്യത്തിന്റെ സേവനത്തിൽ പരമോന്നത ത്യാഗം ചെയ്യുന്ന നമ്മുടെ ധീരരായ സൈനികരോട് രാജ്യം എന്നേക്കും കടപ്പെട്ടിരിക്കും. അവരുടെ അസാധാരണമായ ധീരതയും ത്യാഗവും ഞങ്ങൾക്ക് ശക്തിയും പ്രചോദനവുമാണ്. ഇന്ത്യയെ സുരക്ഷിതവും സമൃദ്ധവുമായ രാഷ്ട്രമാക്കാൻ എന്ന് അദ്ദേഹം പറഞ്ഞു.
കേരള കേഡറിൽ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിംഗ് . 2024 ഓഗസ്റ്റ് 20 മുതൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (പ്രതിരോധ സെക്രട്ടറി-നിയോഗിക്കപ്പെട്ടത്) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. മൃഗസംരക്ഷണം & ക്ഷീരവികസന വകുപ്പ് സെക്രട്ടറി, നഗരവികസന മന്ത്രാലയത്തിലെ വർക്ക്‌സ് ആൻഡ് അർബൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ എന്നിവരുൾപ്പെടെ സർക്കാരിനുള്ളിൽ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റ് തലത്തിലെ പ്രവർത്തനത്തിന് പുറമേ, സിംഗ് കേരള സർക്കാരിന്റെ നഗരവികസന സെക്രട്ടറിയായും ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post